
TMJ Daily
രസതന്ത്ര നൊബേൽ വിജയികളെ പ്രഖ്യാപിച്ചു
08 Oct 2025 | 1 min Read
TMJ News Desk
2025ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം യാഗി എന്നീ മൂന്നുപേർ കരസ്ഥമാക്കി. പുതിയ തരാം തന്മാത്ര ഘടന വികസിപ്പിച്ചതിനാണ് മൂന്ന് പേർക്കും നൊബേൽ പുരസ്കാരം സമ്മാനിച്ചത്. ഇതിലൂടെ മരുഭൂമിയിലെ വായുവിൽ നിന്നും ജലം ശേഖരിക്കാനും, കാര്‍ബണ്‍ ഡൈഓക്‌സൈഡ് പിടിച്ചെടുക്കാനും, ഹൈഡ്രജന്‍ സംഭരിക്കാനും ഗവേഷകര്‍ ഇവ ഉപയോഗിച്ചിട്ടുണ്ട്,' എന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
സുസുമു കിറ്റഗാവ ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്സിറ്റിയിലെയും , റിച്ചാര്‍ഡ് റോബ്‌സണ്‍ മെൽബൺ യൂണിവേഴ്സിറ്റിയിലെയും, ഒമര്‍ എം യാഗി കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെയും അധ്യാപകരാണ്.
#Daily
Leave a comment


