TMJ
searchnav-menu
post-thumbnail

TMJ Daily

അതിര്‍ത്തിയില്‍ സാധാരണനില പുനസ്ഥാപിക്കണം: സിപിഐഎം

10 May 2025   |   1 min Read
TMJ News Desk

ന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കണമെന്നും അന്താരാഷ്ട്ര അതിര്‍ത്തി സാധാരണ നിലയിലാക്കണമെന്നും സിപിഐഎം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം സര്‍വകക്ഷിയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നുവെന്നും അന്താരാഷ്ട്ര അതിര്‍ത്തി സാധാരണനില പുനസ്ഥാപിക്കേണ്ട സമയമാണിതെന്നും പാര്‍ട്ട് ജനറല്‍ സെക്രട്ടറി എം എ ബേബി ആന്ധ്രാപ്രദേശില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കുകയാണെങ്കില്‍ പാകിസ്താന് തക്കതായ മറുപടി നല്‍കാനുള്ള എല്ലാ നടപടികളും കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടമാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തവരെ ഇന്ത്യയ്ക്ക് കൈമാറാനും ഭീകരവാഴ്ച്ചയ്ക്ക് അറുതിവരുത്താനും പാകിസ്താനുമേല്‍ വിവിധ തലങ്ങളില്‍ നയതന്ത്ര സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കണമെന്ന് ബേബി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.




 

#Daily
Leave a comment