TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

ആണവ അന്തർവാഹിനിയുമായി നോർത്ത് കൊറിയ

08 Sep 2023   |   1 min Read
TMJ News Desk

ണവ മിസൈൽ പരീക്ഷണങ്ങൾ ഇടക്കിടെ നടത്തി ശക്തി തെളിയിക്കുന്ന ഉത്തര കൊറിയ ആണവ അന്തർവാഹിനി നീറ്റിലിറക്കിയതായി അവകാശപ്പെട്ടു.  ഹീറോ കിം കുൻ ഓക് എന്ന് നാമകരണം ചെയ്യപ്പെട്ട അന്തർവാഹിനി നോർത്ത് കൊറിയൻ ഭരണാധികാരി കിം ജോങിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കിയതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) അറിയിച്ചു.

അമേരിക്കയെയും അതിന്റെ ഏഷ്യൻ സഖ്യകക്ഷികളെയും നേരിടാൻ ആണവ അന്തർവാഹിനി പ്രാപ്തമാണെന്ന് നോർത്ത് കൊറിയ അവകാശപ്പെടുന്നു. വെള്ളത്തിനടിയിൽ നിന്നും ആണവായുധങ്ങൾ വിക്ഷേപിക്കാൻ ശേഷിയുള്ള തരത്തിലാണ് അന്തർവാഹിനി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഉത്തര കൊറിയയുടെ നാവിക സേനയ്ക്ക് ഇതൊരു പുതിയ അധ്യായമാണെന്നും കെസിഎൻഎ വ്യക്തമാക്കി.

ആണവ സായുധ നാവികസേനയെ വികസിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിർണായകമാണ് വർഷങ്ങളായി വികസിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ ദൗത്യമെന്ന് കിം ജോങ് പറഞ്ഞു. നിലവിലുള്ള അന്തർവാഹിനികളെയും ആണവായുധങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ പുനർനിർമിക്കുമെന്നും കിം ജോങ് വ്യക്തമാക്കി.

ഹീറോ കിം കുൻ ഓക് പുതിയ ദൗത്യം

1970 കളിൽ ചൈനയിൽ നിന്നും ഉത്തര കൊറിയ സ്വന്തമാക്കിയ സോവിയറ്റ് കാലഘട്ടത്തിലെ റോമിയോ ക്ലാസ് അന്തർവാഹിനിയുടെ മറ്റൊരു രൂപമാണ് ആണവ അന്തർവാഹിനി. ഉത്തര കൊറിയയ്ക്ക് ഏകദേശം 20 റോമിയോ ക്ലാസ് അന്തർവാഹിനികളുണ്ട്്. ഡീസൽ-ഇലക്ട്രിക് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഇവ ആധുനിക നിലവാരത്തിലുള്ളവയല്ല. മിക്ക രാജ്യങ്ങളും അവ പരിശീലനത്തിനായാണ് ഉപയോഗിക്കുന്നത്. പുതിയ കപ്പലിന്റെ വലുപ്പം മിസൈലുകൾ വഹിക്കാൻ പാകത്തിന് രൂപകൽപ്പന ചെയ്തതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഉത്തര കൊറിയ അതിന്റെ സ്ഥാപക ദിനത്തിന്റെ 75-ാം വാർഷികം ശനിയാഴ്ച ആഘോഷിക്കാനിരിക്കെയാണ് ആണവ അന്തർവാഹിനി പുറത്തിറക്കിയത്.  

കിം ജോങ് റഷ്യയിലേക്ക്

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ചർച്ചയ്ക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് ആയുധ സഹായം നൽകുന്നതു സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യുമെന്ന് അറിയുന്നു. ഈ മാസം 10 മുതൽ 13 വരെ വ്ളാഡിവോ സ്റ്റോക്കിലെ ഫാർ ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ ഇരു നേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

#Daily
Leave a comment