TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കുമെതിരെ ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി 

01 Nov 2024   |   1 min Read
TMJ News Desk

മേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് തങ്ങളുടെ രാജ്യത്തിനെതിരെ ആണവ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി ചോ സോൻ ഹുയി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി മോസ്‌കോയിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ആരോപണം.

അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള പതിവ് കൂടിയാലോചനകളെക്കുറിച്ച് ചോ സോൻ വ്യക്തമാക്കിയിരുന്നു. ഈ സന്ദർശനങ്ങളിലാവാം അത്തരം ഗൂഢാലോചനകൾ നടന്നതെന്നും ഉത്തരകൊറിയ സംശയിക്കുന്നു.

കൊറിയൻ പെനിൻസുലയിലെ സ്ഥിതിഗതികൾ ഏത് നിമിഷവും സ്ഫോടനാത്മകമാകാം. അതുകൊണ്ട്  തങ്ങളുടെ ആണവായുധ ശേഖരം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആവശ്യമെങ്കിൽ  ആണവ ആക്രമണം നടത്താൻ തയ്യാറാണെന്നും ഉത്തരകൊറിയ ലാവ്റോവിനോട് പറഞ്ഞു. യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തര കൊറിയ തയ്യാറാണെന്നും  ചോ സോൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.




#Daily
Leave a comment