TMJ
searchnav-menu
post-thumbnail

TMJ Daily

അന്‍വറിനെ പേടിയില്ല: അടൂർ പ്രകാശ്

28 May 2025   |   1 min Read
TMJ News Desk

പി വി അൻവർ നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നതിൽ പേടിയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവർ യുഡിഎഫുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹത്തിന്റെ കക്ഷിയെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുന്ന കാര്യത്തിൽ കൂട്ടായ ചർച്ച നടത്തണമെന്നും കൺവീനർ അടൂർ പ്രകാശ് ഒരു വാർത്ത ചാനലിനോട് പറഞ്ഞു.

അൻവർ പരസ്യ വിമർശനം തുടരുന്നതിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശിന്റെ പ്രതികരണം. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ നിരന്തരം അവഹേളിക്കുന്ന തരത്തിലുള്ള അൻവറിന്റെ പ്രതികരണങ്ങൾ അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ നിലപാടെടുത്തു. കോൺഗ്രസ് അൻവറിന് കീഴടങ്ങിയെന്ന് തോന്നിപ്പിക്കുന്ന ഒരു ഒത്തുതീർപ്പും വേണ്ടതില്ലെന്നും ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മാത്രം ലക്ഷ്യമിടുന്ന അൻവറിന്റെ തന്ത്രത്തിൽ വീഴരുതെന്നും അവർ വിലയിരുത്തുന്നു.

ഇതിനിടെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി തന്റെ യുഡിഎഫ് പ്രവേശനത്തിന് മുൻകൈ എടുത്തതായി അൻവർ അവകാശപ്പെട്ടു.


#Daily
Leave a comment