TMJ
searchnav-menu
post-thumbnail

TMJ Daily

എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല: പിണറായി വിജയന്‍

22 Dec 2024   |   1 min Read
TMJ News Desk

വീകരണത്തിന് ചാലുകീറേണ്ടവരാണ് കെഎഎസ് ഉദ്യോഗസ്ഥരെന്നും നിലവിലെ സര്‍ക്കാര്‍ സമ്പ്രദായങ്ങള്‍ അതേപടി പിന്തുടരരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഓഫീസേഴ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരില്‍ ചുവപ്പുനാട പഴയതുപോലെ ഇല്ല. പക്ഷേ ചില വകുപ്പുകളില്‍ ഇപ്പോഴും അതുണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും തിരുത്താനുള്ളവര്‍ തിരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്രധാന വകുപ്പുകള്‍ എന്നൊരു വിഭാഗം ഇല്ലെന്നും കെഎഎസുകാര്‍ ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫയലുകളില്‍ കാലതാമസം പാടില്ലെന്നും എത്രയും പെട്ടെന്ന് നല്‍കല്‍ ആകണം ഫയല്‍ നേട്ടത്തിന്റെ മാനദണ്ഡമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധികളെ വിലകുറച്ച് കാണരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടന്‍ ഉണ്ടാകുമെന്നും നിലവിലെ കെഎഎസുകാരും പുതിയ ബാച്ചുകള്‍ക്ക് മാതൃകയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


#Daily
Leave a comment