TMJ
searchnav-menu
post-thumbnail

TMJ Daily

ആണവ കരാര്‍: യുഎസ് ഇറാന്‍ ചര്‍ച്ച ഒമാനില്‍ ഇന്നാരംഭിക്കും

12 Apr 2025   |   1 min Read
TMJ News Desk

റാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ യുഎസ് നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാനില്‍നിന്നുള്ള മുതിര്‍ന്ന നേതാവും ഇന്ന് ഒമാനിലാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.

ഈ ചര്‍ച്ച സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റൂബിയോ പറഞ്ഞു. ഇറാനെ ഒരിക്കലും ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കുകയില്ലെന്നും റൂബിയോ പറഞ്ഞു.

ഏപ്രില്‍ 12ന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. ചര്‍ച്ചകള്‍ വിജയകരമായില്ലെങ്കില്‍ ഇറാന്‍ അപകടത്തിലാകുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിരുന്നു.

ഈ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും നേരിട്ട് നടത്തുന്നതല്ലെന്നാണ് ഇറാന്റെ വാദം. ഒമാന്‍ മധ്യസ്ഥത വഹിക്കുമെന്നാണ് ഇറാന്‍ പറയുന്നത്. യുഎസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തില്ലെന്നതാണ് ഇറാന്റെ നിലപാട്. ചര്‍ച്ചകള്‍ക്കായി ഇരുരാജ്യങ്ങളുടെ പ്രതിനിധികളും ഒരേ മുറിയിലെത്തുമെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്ന നിലവാരത്തിലേക്ക് ഇറാന്‍ യുറേനിയത്തെ സംമ്പുഷ്ടീകരിക്കുന്നതിനെതിനെ യുഎസ് എതിര്‍ത്തുവരികയാണ്. എന്നാല്‍ സമാധാന ആവശ്യങ്ങള്‍ക്കാണ് യുറേനിയം സംമ്പുഷ്ടീകരിക്കുന്നതെന്നാണ് ഇറാന്റെ വാദം.









#Daily
Leave a comment