TMJ
searchnav-menu
post-thumbnail

TMJ Daily

ആണവ ചർച്ച അർത്ഥശൂന്യം : ഇറാൻ  

14 Jun 2025   |   1 min Read
TMJ News Desk

സ്രായേൽ ആക്രമണത്തിന് ശേഷം അമേരിക്കയുമായുള്ള ആണവ ചർച്ചകൾ 'അർത്ഥശൂന്യമാണെന്ന്' ഇറാൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഖായി അർദ്ധ-ഔദ്യോഗികമെന്ന് കരുതുന്ന തസ്നിം വാർത്താ ഏജൻസിയോടാണ് ഇക്കാര്യം പറഞ്ഞത്.

ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വാഷിംഗ്ടണിന്റെ അനുമതിയില്ലാതെ ആക്രമണം നടക്കില്ലായിരുന്നുവെന്നും പറഞ്ഞു.

"ചർച്ചകളെ അർത്ഥശൂന്യമാക്കുന്ന രീതിയിലാണ് മറുഭാഗം(അമേരിക്ക) പെരുമാറിയത്," ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്ക സമീപ മാസങ്ങളിൽ ടെഹ്‌റാനുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ബഖായ് പറഞ്ഞു. "ഇറാനെ ലക്ഷ്യമിടാൻ സയണിസ്റ്റ് ഭരണകൂടത്തെ(ഇസ്രായേൽ) അനുവദിക്കുകയും
അതേ സമയം ചർച്ചകൾ നടത്തുകയും ചെയ്യുന്ന സമീപനം അവകാശപ്പെടാനാവില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.




#Daily
Leave a comment