നഗ്ന മോര്‍ഫ് വീഡിയോ കാണിച്ച് ഭീഷണി; എട്ടംഗ സംഘം പിടിയില്‍, തട്ടിയത് 3 കോടി രൂപ
വാട്‌സാപ്പ് വീഡിയോകോളിലൂടെ മോര്‍ഫ് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ എട്ടംഗ സംഘം പിടിയില്‍. വിവിധ സംസ്ഥാനങ്ങളിലെ 728 പേരില്‍ നിന്നായി 3 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. ഹരിയാനയിലെ ഭിവാനിയില്‍ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാള്‍ നല്‍കിയ പരാതിയിലാണ് സംഘം രാജസ്ഥാനിലെ ദീഗ് ജില്ലയില്‍ പിടിയിലാകുന്നത്.
ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളില്‍നിന്നും തട്ടിപ്പിനുപയോഗിച്ച 19 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഭിവാനി എസ്പി വരുണ്‍ സിംഗ്ല പറഞ്ഞു.
തട്ടിപ്പ് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി
വാട്‌സാപ്പ് വീഡിയോകോള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ചാണ് സംഘം ഭിഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. വീഡിയോകോള്‍ അറ്റന്റ് ചെയ്ത ആളുകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത രീതിയില്‍ ഇവര്‍ ഫോണിലേക്ക് തിരിച്ചയക്കുകയും പിന്നീട് ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്. പ്രതികള്‍ ആവശ്യപ്പെട്ട പ്രകാരം രണ്ടു തവണയായി 36.84 ലക്ഷം രൂപ നല്‍കിയതായാണ് ഹരിയാനയില്‍ നിന്നുള്ള പരാതിക്കാരന്‍ പറയുന്നത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെ വീട്ടുക്കാരെ അറിയിച്ച് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.