
TMJ Daily
പഞ്ചായത്തു വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ചു; 1577 പുതിയ വാർഡുകൾ
09 Sep 2024 | 1 min Read
TMJ News Desk
സംസ്ഥാനത്തെ ത്രിതലപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് തദ്ദേശവകുപ്പ് റൂറൽ ഡയറക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 1375 വാർഡുകളും, ബ്ലോക്ക്
പഞ്ചായത്തുകളിൽ 187 വാർഡുകളും ജില്ലാപഞ്ചായത്തുകളിൽ 15 വാർഡുകളും കൂടി.
സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
941 ഗ്രാമപഞ്ചായത്തുകളിലെ നിലവിലുള്ള 15962 വാർഡുകൾ 17337 ആയും 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആയും വർദ്ധിച്ചിട്ടുണ്ട്.
2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. ഗ്രാമ,ബ്ളോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് പതിന്നാലും കൂടിയത് ഇരുപത്തിനാലും വാർഡുകളുമുണ്ടാകും. ജില്ലാ പഞ്ചായത്തുകളിൽ അവ യഥാക്രമം പതിനേഴും മൂപ്പത്തിമൂന്നുമാണ്.
ഗ്രാമ,ബ്ളോക്ക്,ജില്ലാപഞ്ചായത്


#Daily
Leave a comment