TMJ Daily
കന്യാസ്ത്രീകൾക്ക് ജാമ്യം
02 Aug 2025 | 1 min Read
TMJ News Desk
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ച് എൻഐഎ കോടതി. ബിലാസ്പൂരിലെ പ്രതേക എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് 9 ദിവസമാണ് കന്യസ്ത്രീകൾ ഛത്തീസ്ഗഡ് ജയിലിൽ കിടന്നത്. ഇവർ ഇന്ന് തന്നെ ജയിൽ മോചിതരാവും.
സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടിരുന്നു. കേരള എംപിമാരെ കണ്ട് ജാമ്യം ലഭിക്കാനുള്ള ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോൺവെൻ്റിൽ ജോലിക്കെത്തിയവരെ കൂട്ടിക്കൊണ്ടുവരാൻ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
#Daily
Leave a comment


