TMJ
searchnav-menu
post-thumbnail

TMJ Daily

കന്യാസ്ത്രീകൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും

31 Jul 2025   |   1 min Read
TMJ News Desk

ത്തീസ്ഗഡിൽ മതപരിവർത്തനം നടത്തിയെന്ന ആരോപണത്തിൽ  അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഹൈക്കോടതിയെ നേരിട്ട് സമീപിക്കുന്നത്. ബിലാസ്പൂരിൽ ആണ് ഛത്തീസ്ഗഡ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

നിലവിലുള്ള അഭിഭാഷക സംഘത്തെ മാറ്റിയെന്നും ഡൽഹിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു.

ഇന്നലെ കേസ് പരിഗണിച്ച സെഷന്‍സ് കോടതി കേസ് എൻഐഎ കോടതിയുടെ പരിഗണനക്ക് വിട്ടു. നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷൻസ് കോടതി വ്യക്തമാക്കിയത്. മത പരിവർത്തനവും മനുഷ്യക്കടത്തും നടത്തുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ച കന്യാസ്ത്രീകളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.  

അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ പൊലീസിൻ്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.  കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരിയും, സിസ്റ്റർ വന്ദന ഫ്രാൻസിസും കഴിഞ്ഞ ഏഴു ദിവസമായി തടവിലാണ്. 

#Daily
Leave a comment