
2024-ലെ ഒബാമയുടെ ഇഷ്ട സിനിമ: ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒന്നാമത്
മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ 2024-ല്‍ കണ്ട സിനിമകളില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച 10 സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്. സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവച്ച പട്ടികയില്‍ കോണ്‍ക്ലേവ്, ദി പിയാനോ ലെസ്സണ്‍, ദി പ്രോമിസ്ഡ് ലാന്‍ഡ്, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ഡൂണ്‍: പാര്‍ട്ട് ടു, അനോറ, ദിദി, ഷുഗര്‍കെയ്ന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയും ഉള്‍പ്പെട്ടു.
ഈ വര്‍ഷം കാണാന്‍ താന്‍ ശുപാര്‍ശ ചെയ്യുന്ന ഏതാനും സിനിമകള്‍ എന്ന് അദ്ദേഹം പട്ടികയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്ര മേളയിലെ ഗ്രാന്‍ പ്രീ പുരസ്‌കാരം നേടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ബിബിസിയുടെ മികച്ച സിനിമികളുടെ പട്ടികയിലും ഇടം നേടിയിരുന്നു.
പ്രഭ, അനു എന്നീ മലയാളി നഴ്‌സുമാരുടെ മുംബൈയിലെ ജീവിതമാണ് സിനിമയിലെ പ്രതിപാദ്യ വിഷയം. പ്രഭയായി കനി കുസൃതിയും അനുവായി ദിവ്യപ്രഭയും ആണ് അഭിനയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സ്പിരിറ്റ് ഓഫ് ദി സിനിമ പുരസ്‌കാരം പായല്‍ കപാഡിയക്ക് ലഭിച്ചിരുന്നു.