TMJ
searchnav-menu
post-thumbnail

TMJ Daily

ഓണ്‍ലൈന്‍ തട്ടിപ്പ്: മുന്‍ ഹൈക്കോടതി ജഡ്ജിക്ക് 90 ലക്ഷം രൂപ നഷ്ടമായി

16 Jan 2025   |   1 min Read
TMJ News Desk

ണ്‍ലൈന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വന്‍ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍ കേരള ഹൈക്കോടതി ജഡ്ജിയുടെ പക്കല്‍ നിന്നും 90 ലക്ഷം രൂപ തട്ടിയെടുത്തു.

2024 ഡിസംബറില്‍ പലതവണയായിട്ടാണ് പണം തട്ടിയത്. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. ഡിസംബര്‍ 30ന് അദ്ദേഹം പരാതി നല്‍കിയതിനെ തുടര്‍ന്ന് എറണാകുളം ഹില്‍ പാലസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അയന ജോസഫ്, വര്‍ഷ സിങ് എന്നിവരാണ് ജഡ്ജിയെ കബളിപ്പിച്ചത്. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റിയും സ്ഥലവും ഇനിയും കണ്ടെത്താനായിട്ടില്ല.

തട്ടിപ്പുകാര്‍ അയച്ചു നല്‍കിയ ലിങ്കിലൂടെയാണ് പണം നഷ്ടമായത്. തട്ടിപ്പുകാര്‍ 850% ലാഭമാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ലിങ്കിലൂടെ അദ്ദേഹം വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം അയച്ചു നല്‍കിയെന്ന് എഫ്‌ഐആര്‍ പറയുന്നു. എന്നാല്‍, അദ്ദേഹത്തിന് ലാഭമോ നിക്ഷേപിച്ച പണമോ ലഭിച്ചില്ല.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 316 (2) അനുസരിച്ച് വിശ്വാസ വഞ്ചന, 318 (4) ചതി തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തു.



#Daily
Leave a comment