ചാറ്റ് ജിപിടി ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ഓപ്പണ്‍ എഐ
ഓപ്പണ്‍ എഐയുടെ നിര്‍മ്മിത ബുദ്ധി സേവനമായ ചാറ്റ് ജിപിടിയില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. ചാറ്റ് ജിപിടിയുടെ പണം വാങ്ങുന്ന സേവനമായ ചാറ്റ് ജിപിടി പ്ലസ്സ് ഉപയോഗിക്കുന്നവരുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് ഓപ്പണ്‍ എഐ പുറത്തുവിട്ട കുറുപ്പിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്.
സോഫ്റ്റ്‌വെയറിലുണ്ടായ ഒരു ബഗ്ഗ് മൂലം, ചാറ്റ് ജിപിടി പ്ലസ്സ് ഉപയോക്താക്കളുടെ പേര്, ക്രെഡിറ്റ് കാര്‍ഡിന്റെ അവസാന നാല് അക്കങ്ങള്‍, ചാറ്റ്് ഹിസ്റ്റ്‌റി, ഇ മെയില്‍ എന്നിവ മറ്റു ഉപയോക്താക്കള്‍ക്കും ദൃശ്യമാവുകയായിരുന്നു. 1.2% ഉപയോക്താക്കളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍തെന്നാണ് കമ്പനി പറയുന്നത്. മാര്‍ച്ച് 20ന്, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 10:30 വരെ സേവനം ഉപയോഗിച്ചവരുടെ വിവരങ്ങള്‍ മാത്രമാണ് ചോര്‍ന്നതെന്നും കമ്പനി അറിയിച്ചു.
താല്‍ക്കാലിക വിവരങ്ങള്‍ ശേഖരിക്കുന്ന കാഷിങ് (caching) സംവിധാനത്തിലുണ്ടായ തകരാറാണ് വിവരങ്ങള്‍ ചോരുന്നതില്‍ കലാശിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ചാറ്റ് ഹിസ്റ്ററി ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ തകരാറുകള്‍ പരിഹരിച്ചതായാണ് കമ്പനി അറിയിക്കുന്നത്. കാഷിങ് മൂലമുള്ള വിവരച്ചോര്‍ച്ച ടെക്ക് മേഖലയില്‍ ആദ്യമായുണ്ടാകുന്നതല്ല. വിഡിയോ ഗെയിം സേവനമായ സ്റ്റീം 2015ല്‍ സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ സുരക്ഷയില്‍ വലിയ ഗവേഷണങ്ങള്‍ നടത്തുന്ന ഓപ്പണ്‍ എഐ, അറിയപ്പെടുന്ന ഒരു ബഗ്ഗില്‍ കുടുങ്ങിയത് കൗതുകകരമായ വസ്തുതയാണെന്ന് പ്രമുഖ ടെക്ക് മാധ്യമമായ ദ വെര്‍ജ് അഭിപ്രായപ്പെടുന്നു.