TMJ
searchnav-menu
post-thumbnail

TMJ Daily

ഓപ്പണ്‍ എഐ വില്‍ക്കാനില്ല; മസ്‌കിനോട് കമ്പനിയുടെ ബോര്‍ഡ്

15 Feb 2025   |   1 min Read
TMJ News Desk

നിര്‍മ്മിത ബുദ്ധി ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയെ ഏറ്റെടുക്കാനുള്ള യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ശ്രമം പരാജയപ്പെട്ടു. മസ്‌ക് നേതൃത്വം നല്‍കിയ നിക്ഷേപകരുടെ സംഘം ഓപ്പണ്‍എഐയ്ക്ക് 97.4 ബില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഓപ്പണ്‍എഐയുടെ ബോര്‍ഡ് യോഗം മസ്‌കിന്റെ വാഗ്ദാനം തള്ളി.

മസ്‌ക് ഓപ്പണ്‍എഐയുടെ സഹസ്ഥാപകനാണ്. എന്നാല്‍, സഹസ്ഥാപകനും സിഇഒയുമായ സാം ആള്‍ട്ട്മാനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മസ്‌ക് ഓപ്പണ്‍എഐ വിട്ടിരുന്നു.

സാം ആള്‍ട്ട്മാന്‍ കമ്പനിയുടെ സ്ഥാപക ലക്ഷ്യത്തില്‍നിന്നും വഴിമാറുന്നുവെന്ന് ആരോപിച്ചാണ് മസ്‌ക് ഓപ്പണ്‍എഐയ്ക്ക് വില പറഞ്ഞത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിട്ടാണ് ഓപ്പണ്‍എഐയെ തുടക്കത്തില്‍ വിഭാവനം ചെയ്തിരുന്നത്. ഇപ്പോള്‍ കമ്പനിയെ ലാഭമുണ്ടാക്കുന്ന സ്ഥാപനമായി മാറ്റാനുള്ള ശ്രമം സാം ആള്‍ട്ട്മാന്‍ ആരംഭിച്ചു. ഇതാണ് മസ്‌കിനെ ചൊടിപ്പിച്ചത്.

ഓപ്പണ്‍എഐ വില്‍ക്കാനില്ല, കൂടാതെ തന്റെ എതിരാളിയെ തകര്‍ക്കാനുള്ള മസ്‌കിന്റെ ഏറ്റവും പുതിയ ലക്ഷ്യത്തെ ബോര്‍ഡ് ഏകകണ്ഠമായി നിരസിക്കുന്നുവെന്ന് ഓപ്പണ്‍എഐ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലറെ ഉദ്ധരിച്ച് കമ്പനി എക്‌സില്‍ പോസ്റ്റ് ചെയ്തു.




#Daily
Leave a comment