TMJ
searchnav-menu
post-thumbnail

TMJ Daily

റിലയന്‍സിന്റെ എഐ പങ്കാളിയാകാന്‍ ഓപ്പണ്‍എഐയും മെറ്റയും മത്സരിക്കുന്നു

24 Mar 2025   |   1 min Read
TMJ News Desk

ന്ത്യയില്‍ നിര്‍മ്മിത ബുദ്ധി സേവനങ്ങള്‍ നല്‍കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയായി ലഭിക്കാന്‍ ഓപ്പണ്‍എഐയും മെറ്റയും മത്സരിക്കുന്നു. ഇരുകമ്പനികളും റിലയന്‍സുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.

ഓപ്പണ്‍എഐ റിലയന്‍സ് ജിയോയുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യയില്‍ ചാറ്റ്ജിപിടി വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്.

ചാറ്റ്ജിപിടിയുടെ മാസവരിസംഖ്യ 20 ഡോളറില്‍ നിന്നും കുറയ്ക്കുന്നതിനെ കുറിച്ച് ഓപ്പണ്‍എഐ ജീവനക്കാരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. എന്നാല്‍, വില കുറയ്ക്കുന്നത് സംബന്ധിച്ച് റിയലന്‍സുമായി ചര്‍ച്ച നടത്തിയോയെന്ന് വ്യക്തമല്ല.

ഓപ്പണ്‍എഐയുടെ മോഡലുകളെ റിലയന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് എപിഐ വഴി നല്‍കാന്‍ സാധിക്കുമോയെന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. കൂടാതെ, ഓപ്പണ്‍എഐ മോഡലുകളെ പ്രാദേശികമായി ഹോസ്റ്റ് ചെയ്യുന്നതിനേയും പ്രവര്‍ത്തിപ്പിക്കുന്നതിനേയും കുറിച്ചും മുകേഷ് അംബാനിയുടെ റിലയന്‍സ് പരിശോധിക്കുന്നുണ്ട്. അത് സാധ്യമായാല്‍, ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഡാറ്റ രാജ്യത്തിനുള്ളില്‍ സൂക്ഷിക്കാനാകും.

മെറ്റയുടേയും ഓപ്പണ്‍എഐയുടേയും മോഡലുകള്‍ റിലയന്‍സ് സ്ഥാപിക്കുന്ന ഡാറ്റ സെന്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യതയും റിലയന്‍സ് ചര്‍ച്ചകളില്‍ ഉന്നയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ റിലയന്‍സ് ഗുജറാത്തിലെ ജാംനഗറില്‍ സ്ഥാപിക്കുന്നുണ്ട്. മൂന്ന് ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്ററാണിത്.





#Daily
Leave a comment