
ഓപ്പറേഷന്‍ സിന്ദൂര്‍: ഉത്തരേന്ത്യയില്‍ 21 വിമാനത്താവളങ്ങള്‍ അടച്ചു
ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഇന്ത്യയുടെ വടക്ക്, വടക്ക്-പടിഞ്ഞാറ് മേഖലയിലെ 21 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മെയ് 10ന് രാവിലെ 5.29 വരെ അടച്ചിടാനാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.
കേന്ദ്ര ഭരണപ്രദേശമായ ജമ്മുകശ്മീര്‍, സംസ്ഥാനങ്ങളായ പഞ്ചാബ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്. ആഭ്യന്തര റൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എയര്‍ലൈനുകളില്‍ വന്‍തോതില്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വരാന്‍ പാകിസ്താന്റെ വ്യോമമേഖല ഉപയോഗിക്കാനാകാത്തതിനാല്‍ യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ വിമാനകമ്പനികളേയും ബാധിച്ചിട്ടുണ്ട്.
വ്യോമയാന കമ്പനികളും ഇന്ത്യന്‍ വ്യോമ സേനയും ഉപയോഗിക്കുന്ന വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇന്‍ഡിഗോ 11 വിമാനത്താവളങ്ങളിലായി 165 സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ ഒമ്പത് വിമാനത്താവങ്ങളില്‍ നിന്നുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
വിമാന സര്‍വീസ് ട്രാക്ക് ചെയ്യുന്ന ഫ്‌ളൈറ്റ് റഡാര്‍ 24 അനുസരിച്ച് ഇന്ത്യയുടെ വ്യോമമേഖലയില്‍ വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. സര്‍വീസുകള്‍ക്ക് കാലതാമസവും റദ്ദാക്കലും ഉണ്ടാകാമെന്ന് കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.