TMJ
searchnav-menu
post-thumbnail

TMJ Daily

ഓപ്പറേഷന്‍ സിന്ദൂര്‍: 100 ഓളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍

08 May 2025   |   1 min Read
TMJ News Desk

കേന്ദ്രസര്‍ക്കാരിന് ലഭിച്ച പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഓപ്പറേഷന്‍ സിന്ദൂറില്‍ 100ഓളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ഇന്ത്യയുടെ സംയുക്ത സൈന്യം പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന ക്യാമ്പുകളില്‍ മിസൈലാക്രമണം നടന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആണ് യോഗത്തില്‍ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചത്.

ഏതാനും കൊടുംഭീകരരും ആക്രമണത്തില്‍ വധിക്കപ്പെട്ടുവെന്ന് കേന്ദ്രം പറഞ്ഞു. പുതിയ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ സര്‍ക്കാര്‍ പങ്കുവച്ചു. എന്നാല്‍  നിര്‍ണായക രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ പങ്കുവച്ചില്ല.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭാവത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പങ്കെടുത്തു. ഈ മന്ത്രിമാരെല്ലാം സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയിലെ അംഗങ്ങളാണ്. പ്രധാനമന്ത്രിയുടെ അഭാവം രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മറ്റ് ചില പ്രതിപക്ഷ നേതാക്കളും ചൂണ്ടിക്കാണിച്ചു.





 

#Daily
Leave a comment