
ഓപ്പറേഷന്‍ സിന്ദൂര്‍: പ്രതിരോധ ഓഹരികള്‍ കുതിച്ചുയരുന്നു
ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ഇന്ത്യയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികളുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി അനവധി കമ്പനികള്‍ 39 ശതമാനം വരെ നേട്ടം കൈവരിച്ചു.
ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്, മിശ്ര ധാതു നിഗം ലിമിറ്റഡ്, പരസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഓഹരി വില മികച്ച പ്രകടനം കാഴ്ച്ചവച്ചു.
ഈ കാലയളവില്‍ നിഫ്റ്റി പ്രതിരോധ സൂചിക 18 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 50 രണ്ട് ശതമാനത്തോളമാണ് ഉയര്‍ന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷം വര്‍ദ്ധിച്ചതാണ് പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ വര്‍ദ്ധിക്കാന്‍ കാരണം. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ തദ്ദേശീയ പ്രതിരോധ നിര്‍മ്മാണത്തേയും സൈനിക സാങ്കേതിക വിദ്യയില്‍ സ്വയംപര്യാപ്തതയും പ്രോത്സാഹിപ്പിക്കുന്നതും വിപണയില്‍ പ്രതിഫലിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയവും യുദ്ധ സാങ്കേതിക വിദ്യകളില്‍ ഇന്ത്യയുടെ മുന്നേറ്റവും ഓഹരി വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നു.


