
ഓപ്പറേഷന്‍ സിന്ദൂര്‍: കണ്ഡഹാര്‍ വിമാന റാഞ്ചല്‍ സൂത്രധാരനും കൊല്ലപ്പെട്ടു
1999ല്‍ അടല്‍ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് നടന്ന കണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരന്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടു. ജെയ്ഷ് ഇ മുഹമ്മദിന്റെ പ്രധാന നേതാവും ഐസി-814 വിമാനം തട്ടിക്കൊണ്ട് പോകുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതുമായ അബ്ദുള്‍ റൗഫ് അസര്‍ ആണ് കൊല്ലപ്പെട്ടത്. പാക് പഞ്ചാബ് പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തിലാണ് അസര്‍ കൊല്ലപ്പെട്ടത്.
പഞ്ചാബ് പ്രവിശ്യയില്‍ ബഹവല്‍പൂരിലും മുറിദ്‌കെയിലുമാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇവിടെ ജെയ്ഷ് ഇ മുഹമ്മദിന്റെയും ലഷ്‌കര്‍ ഇ തൊയ്ബയുടേയും ആസ്ഥാനങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
യുഎന്‍ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുള്‍ റൗഫ്. ബഹവല്‍പൂര്‍ ആക്രമണത്തില്‍ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
വിമാനം വിട്ടുകിട്ടാന്‍ ഇന്ത്യയ്ക്ക് ഒരു ഭീകരനെ വിട്ടയക്കേണ്ടി വന്നു. ഇയാളുമൊത്ത് വാജ്‌പേയിയുടെ ഒരു മന്ത്രി കണ്ഡഹാറിലേക്ക് പോകേണ്ടിയും വന്നിരുന്നു.


