TMJ Daily
ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ തരൂർ പങ്കെടുക്കില്ല
28 Jul 2025 | 1 min Read
TMJ News Desk
'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ ഇന്ന് പാർലമെൻറിൽ നടക്കുന്ന ചർച്ചയിൽ കോൺഗ്രസ് എംപി ശശി തരൂർ പങ്കെടുക്കില്ല. ലോക സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ കോൺഗ്രസിൽ നിന്നും ശശി തരൂർ ഉണ്ടാകില്ലെന്ന് അദ്ദേഹം കോൺഗ്രസിനെ അറിയിച്ചു.
കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോ ആയിരിക്കും കോൺഗ്രസിൽ ചർച്ചക്ക് തുടക്കമിടുക. ചർച്ചകളിൽ ഇന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി സംസാരിക്കും. രാഹുൽ ഗാന്ധിയും, കെസി വേണുഗോപാലും നാളെ കോൺഗ്രസിന് വേണ്ടി ചർച്ചയിൽ പങ്കെടുക്കും. 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ശക്തമായ സംവാദങ്ങളുണ്ടായേക്കുമെന്നാണ് കരുതന്നത്.
പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേൽ ചർച്ച. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആയിരിക്കും വിഷയം അവതരിപ്പിച്ച് സംസാരിക്കുക.
#Daily
Leave a comment


