TMJ
searchnav-menu
post-thumbnail

TMJ Daily

ഓപ്പറേഷന്‍ സിന്ദൂര്‍; സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രതിപക്ഷം

07 May 2025   |   1 min Read
TMJ News Desk

ഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രതിപക്ഷം. 'നമ്മുടെ സൈന്യത്തില്‍ അഭിമാനിക്കുന്നു. ജയ് ഹിന്ദ്!,' കോണ്‍ഗ്രസ് നേതാവും ലോകസഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പറഞ്ഞു.

പാകിസ്താനിലേയും പാക് അധിനിവേശ കശ്മീരിലേയും ഭീകര ക്യാമ്പുകളില്‍ ആക്രണം നടത്തിയ ഇന്ത്യന്‍ സൈന്യത്തില്‍ അതീവ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എക്‌സില്‍ പോസ്റ്റ് ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണം മുതല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഏതൊരു നടപടിയും സ്വീകരിക്കുന്നതിനായി സൈന്യത്തിനും സര്‍ക്കാരിനൊപ്പം സംശയരഹിതമായി നിലകൊണ്ടുവെന്നും ഖാര്‍ഗെ പറഞ്ഞു.

ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവും ആണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സൈന്യത്തിനൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂതകാലത്ത് നമ്മുടെ നേതാക്കള്‍ പാത കാണിച്ചു തന്നിട്ടുണ്ടെന്നും ദേശീയ താല്‍പര്യമാണ് പരമമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് ഭീകരതയ്‌ക്കെതിരായി ഇന്ത്യന്‍ സൈന്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. 'നമ്മുടെ രാജ്യത്തിനായി നമ്മുടെ സൈന്യത്തിനൊപ്പം. തമിഴ്‌നാട് ദൃഢനിശ്ചയത്തോടെ നിലകൊള്ളുന്നു,' സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

പരാക്രമോ വിജയതേയെന്ന് സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. രാജ്യം ഒരിക്കലും ഭീകരതയെ സഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തഹദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസ്സാദുദ്ദീന്‍ ഒവൈസിയും സൈന്യം നടത്തിയ ആക്രമണത്തെ സ്വാഗതം ചെയ്തു. പാകിസ്താനിലെ ഡീപ്പ് സ്റ്റേറ്റിനെ പാഠം പഠിപ്പിക്കണമെന്നും പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ പൂര്‍ണമായും തകര്‍ക്കണമെന്നും ഒവൈസി പറഞ്ഞു.






#Daily
Leave a comment