TMJ
searchnav-menu
post-thumbnail

TMJ Daily

ഓപ്പറേഷന്‍ സിന്ദൂര്‍: 11 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പാകിസ്താന്‍

13 May 2025   |   1 min Read
TMJ News Desk

ഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടുവെന്നും 78 പേര്‍ക്ക് പരിക്കേറ്റുവെന്നും പാകിസ്താന്‍ സൈന്യം വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ പാക് കരസേനാംഗങ്ങളും അഞ്ചുപേര്‍ വ്യോമസേനാംഗങ്ങളും ആണ്.

പ്രധാനമന്ത്രി ഇന്ന് പഞ്ചാബിലെ ആദംപൂരിലെ വ്യോമസേനാ താവളം സന്ദര്‍ശിച്ചു. മോഡി സൈന്യത്തിന് നന്ദി പറഞ്ഞു. വ്യോമസേനാംഗങ്ങളുമായി അദ്ദേഹം സംവദിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷമൊഴിഞ്ഞതിനെ തുടര്‍ന്ന് കശ്മീരിലെ സ്‌കൂളുകളും കോളേജുകളും തുറന്നു. അതേസമയം, കുപ്വാര, ബാരമുള്ള ജില്ലകളിലും ഗുരേസ് മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കശ്മീര്‍ സര്‍വകലാശാലയില്‍ ക്ലാസുകള്‍ നാളെ പുനരാരംഭിക്കും. കഴിഞ്ഞയാഴ്ചയാണ് ജമ്മുകശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്.

അതേസമയം, പഞ്ചാബിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും പ്രവര്‍ത്തിച്ചില്ല.

അതേസമയം, ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുമ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്തു.




 

#Daily
Leave a comment