
TMJ Daily
പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
09 Oct 2025 | 1 min Read
TMJ News Desk
നിയമസഭയിൽ തർക്കത്തിനിടെ വാച്ച് ആൻഡ് വാർഡിനെ മർദിച്ചെന്ന് ആരോപിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അങ്കമാലി എംഎൽഎ റോജി എം ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം വിൻസന്റ് എന്നിവരെ സസ്‌പെൻഡ് ചെയ്തു.
സഭാ നടപടികൾക്ക് യോജിക്കാത്ത വിധം പ്രവർത്തികളും പ്രതികരണങ്ങളും ഉണ്ടാകുന്നു, വാച്ച് ആൻഡ് വാർഡിനെതിരെ തുടർച്ചയായി അക്രമണമുണ്ടാകുന്നു, തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷ് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് സ്പീക്കർ പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്തത്.
#Daily
Leave a comment


