TMJ
searchnav-menu
post-thumbnail

TMJ Daily

11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ട്രെയിനുകള്‍ വൈകുന്നു

31 May 2025   |   1 min Read
TMJ News Desk

ടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഉണ്ടാകും. മറ്റ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി ഓടുകയാണ്. മംഗളുരു- തിരുവനന്തപുരം, ഖൊരക്പൂര്‍- തിരുവനന്തപുരം രപ്തിസാഗര്‍, ബംഗളുരു- തിരുവനന്തപുരം സ്‌പെഷ്യല്‍, തിരുവനന്തപുരം- മുംബൈ സി എസ് ടി എക്‌സ്പ്രസ് എന്നിവയാണ് വൈകുന്നത്.

സംസ്ഥാനത്ത് ഇന്നലെ കനത്തമഴ വിതച്ച ദുരന്തങ്ങളില്‍ 13 പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. എറണാകളുത്ത് നാല് പേരും തിരുവനന്തപുരത്ത് മൂന്ന് പേരും കോട്ടയത്ത് രണ്ട് പേരും കാസര്‍ഗോഡും കണ്ണൂരിലും ഇടുക്കിയിലും ആലപ്പുഴയിലും ഓരോരുത്തരും മരിച്ചു.

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയശേഷം മടങ്ങിയെത്താത്ത ഒമ്പത് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിനായി ഹെലികോപ്റ്റര്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.


#Daily
Leave a comment