TMJ
searchnav-menu
post-thumbnail

TMJ Daily

കോവിഡിന്റെ ഉത്ഭവം: മൃഗങ്ങളുടെ ജനിതക വിശകലനവുമായി ശാസ്ത്രജ്ഞർ

20 Sep 2024   |   2 min Read
TMJ News Desk

കോവിഡിന്റെ ഉത്ഭവം കണ്ടെത്താനുള്ള  ഗവേഷണത്തിന്റെ ഭാഗമായി മനുഷ്യരിലേക്ക് വൈറസ് പകർത്താൻ സാധ്യതയുള്ള ജീവികളുടെ പട്ടിക തയ്യാറാക്കുന്നു. ജന്തുജന്യമായ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ ഇത്തരത്തിൽ ക്രോഡീകരിച്ച വിവരങ്ങൾ  സഹായിച്ചേക്കാമെന്നാണ് പ്രതീക്ഷ.

ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ചൈനീസ് വിപണിയിൽ നിന്ന് ശേഖരിച്ച ജനിതക വസ്തുക്കൾ ഗവേഷകർ വിശകലനം ചെയ്തു. വ്യാപന സാധ്യതയുള്ള മൃഗങ്ങളുടെ പട്ടികയിൽ റാക്കൂൺ നായ്ക്കൾ, സിവെറ്റ് പൂച്ചകൾ, മുള എലികൾ എന്നിവ ഉൾപ്പെടുന്നു. രോഗബാധിതരായ മൃഗങ്ങളെ 2019 നവംബർ അവസാനത്തോടെ വുഹാൻ മാർക്കറ്റിലേക്ക് ആദ്യമായി കൊണ്ടുവന്നതായും ഇത് പകർച്ചവ്യാധിക്ക് കാരണമായതായും ശാസ്ത്രജ്ഞർ സംശയിക്കുന്നു,

ഏത് മൃഗങ്ങളുടെ ഉപ-ജനസംഖ്യയാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർത്തുന്നതെന്ന്  കണ്ടെത്തിയതായി പുതിയ പഠനത്തിൻ്റെ രചയിതാക്കളിലൊരാളായ മൈക്കൽ വോറോബെ പറഞ്ഞു. മൃഗങ്ങളിൽ വൈറസ് സാധാരണയായി എവിടെയാണ് പ്രചരിക്കുന്നത് എന്ന് കൃത്യമായി കണ്ടെത്താനും ഇത് ഗവേഷകരെ സഹായിച്ചേക്കാം.

കോവിഡ് മൃഗങ്ങളിൽ നിന്നാണ് പകരുന്നതെന്ന വാദത്തെ ഗവേഷണം ശക്തിപ്പെടുത്തുമ്പോൾ, ചൈനയിലെ ഒരു ഗവേഷണ ലാബിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന വാദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.  

പുതിയ ജനിതക വിശകലനം പറയുന്നത് പകർച്ചവാധി വ്യാപനത്തിന് മുമ്പ് തന്നെ കോവിഡിന്റെ പരിണാമ വേരുകൾ ഉണ്ടായിരുന്നതായും ഹുവാനിലെ മാർക്കറ്റിൽ കണ്ടെത്തുന്നതിന് മുമ്പ് ഇത് ആളുകളെ ബാധിച്ച് തുടങ്ങിയതിനും സാധ്യതകൾ ഉണ്ടെന്നാണ് എഡിൻബർഗ് സർവകലാശാലയിലെ ഇൻഫെക്റ്റിയസ് ഡിസീസസ് പ്രൊഫസറായ മാർക്ക് വൂൾഹൗസ് ഈ വീക്ഷണം പങ്കിടുന്നു.  

മൃഗങ്ങളിൽ നിന്ന് വൈറസ് മനുഷ്യരിലേക്ക് പടർന്നിരിക്കാനാണ് സാധ്യതയെന്നും ലാബ് ചോർച്ചയ്ക്ക് അങ്ങേയറ്റം സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ സംഘത്തിന്റെ നിഗമനത്തിൽ പറയുന്നു. വൈറസ് എവിടെ നിന്നാണ് വന്നതെന്ന് കൃത്യമായി അറിയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

സെൽ ജേണലിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ, യൂറോപ്പ്, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ചൈനീസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ വിദഗ്ധർ മുമ്പ് പുറത്തുവിട്ട ഡാറ്റ വിശകലനം ചെയ്യുന്നുണ്ട്. 2020 ജനുവരി 1ന് ഹുവാനാൻ സീഫുഡ് മാർക്കറ്റിൽ നിന്ന് ശേഖരിച്ച ചൈനീസ് തൊഴിലാളികളുടെ ജനിതക സാമഗ്രികളുടെ 800 സാമ്പിളുകൾ ഇതിൽ ഉൾപ്പെടുന്നു. വുഹാൻ മുനിസിപ്പൽ അധികാരികൾ ഒരു അജ്ഞാത ശ്വാസകോശ വൈറസിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതിൻ്റെ പിറ്റേന്നാണ് ഇത്.

ചൈനീസ് ശാസ്ത്രജ്ഞർ കഴിഞ്ഞ വർഷം കണ്ടെത്തിയ ജനിതക ശ്രേണികൾ പ്രസിദ്ധീകരിച്ചെങ്കിലും കൊറോണ വൈറസ് ബാധിച്ച മൃഗങ്ങളെയൊന്നും തിരിച്ചറിഞ്ഞില്ല. പുതിയ വിശകലനത്തിൽ, പരിസ്ഥിതിയിൽ ശേഖരിക്കപ്പെടുന്ന ജനിതക വസ്തുക്കളുടെ ഏതെങ്കിലും മിശ്രിതത്തിൽ നിന്ന് നിർദ്ദിഷ്ട ജീവികളെ തിരിച്ചറിയാൻ കഴിയുന്ന ഒരു സാങ്കേതികത ഗവേഷകർ ഉപയോഗിച്ചിരുന്നു. പുതിയ പഠനം പ്രാധാന്യമുള്ളതാണെങ്കിലും ചില നിർണായക പ്രശ്നങ്ങൾക്ക് ഉത്തരം നൽകാൻ പഠനത്തിന് സാധിച്ചിട്ടില്ല.



#Daily
Leave a comment