
അമിത നിയന്ത്രണം എഐ വ്യവസായത്തെ കൊല്ലും: യുഎസ് വൈസ് പ്രസിഡന്റ്
അതിവേഗം വളരുന്ന എഐ വ്യവസായത്തെ അമിത നിയന്ത്രണം കൊല്ലുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. പാരീസില്‍ നടക്കുന്ന നിര്‍മ്മിത ബുദ്ധി ഉച്ചകോടിയിലാണ് വാന്‍സ് ആഗോള നേതാക്കള്‍ക്കും ടെക് സിഇഒമാര്‍ക്കും മുന്നറിയിപ്പ് നല്‍കിയത്.
അമേരിക്കയില്‍ വികസിപ്പിക്കുന്ന എഐ സംവിധാനങ്ങള്‍ ആശയ പക്ഷപാതിത്വ രഹിതമായിരിക്കുമെന്ന് ട്രംപ് ഭരണകൂടം ഉറപ്പാക്കുമെന്ന് വാന്‍സ് പറഞ്ഞു.
ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് തുല്യമായ അസാധാരണമായ സാധ്യതയുള്ള ഒരു പുതിയ വ്യവസായ വിപ്ലവത്തെ നമ്മള്‍ ഈ നിമിഷം അഭിമുഖീകരിക്കുകയാണെന്ന് വാന്‍ പറഞ്ഞു. ഈ പന്തിന്റെ മുന്നേറ്റത്തിന് അത്യാവശ്യമായ റിസ്‌കുകള്‍ എടുക്കുന്നതില്‍ നിന്നും അമിത നിയന്ത്രണം ക്രിയാത്മകതയുള്ളവരെ തടയുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക നേതാക്കളും ടെക് ലോകത്തെ പ്രമുഖരും നയരൂപകര്‍ത്താക്കളും സുരക്ഷ, സമ്പദ് വ്യവസ്ഥ, ഭരണം എന്നിവയുടെ മേല്‍ എഐയുടെ സ്വാധീനത്തെക്കുറിച്ചുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
യൂറോപ്പ് നിയന്ത്രണം ആവശ്യപ്പെടുമ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയന്ത്രണങ്ങള്‍ പാടില്ലെന്ന് വാദിക്കുന്നു. അതേസമയം, ചൈനയില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ടെക്ക് വമ്പന്‍മാര്‍ വളരുന്നു.
ഇന്ത്യ വൈദഗ്ദ്ധ്യം പങ്കുവയ്ക്കാന്‍ ഒരുക്കമാണെന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.