TMJ
searchnav-menu
post-thumbnail

പത്മജ വേണുഗോപാല്‍ | PHOTO: FACEBOOK

TMJ Daily

പത്മജ വേണുഗോപാല്‍ ബിജെപിയില്‍; കോണ്‍ഗ്രസ്സാണ് തന്നെ ബിജെപിയാക്കിയതെന്ന് പത്മജ

07 Mar 2024   |   1 min Read
TMJ News Desk

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. കോണ്‍ഗ്രസ്സാണ് തന്നെ ബിജെപിയാക്കിയതെന്നും 
മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നുമാണ് പത്മജയുടെ പ്രതികരണം. ബിജെപിയിലേക്കുള്ള പ്രവേശനം വൈകിട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതികരണം. ഡല്‍ഹിയിലെത്തിയ പത്മജ ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ഇന്ന് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പത്മജ ബിജെപിയിലേക്ക് ചേരുമെന്ന ആഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റിലൂടെ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് പത്മജ പിന്നീട് പിന്‍വലിച്ചു. കൂടാതെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസ്സ് പദവി ഒഴിവാക്കിയിട്ടുമുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂരില്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു.
കുറച്ച് നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് കടുത്ത അവഗണനയാണ് ഉണ്ടാകുന്നതെന്നാണ് പത്മജയുടെ പ്രതികരണം. 

ബിജെപി പ്രവേശനം സ്ഥിരീകരിച്ച് ഭര്‍ത്താവ് ഡോ.വേണുഗോപാല്‍

പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി യില്‍ ചേരുമെന്ന് സ്ഥിരീകരിച്ച് ഭര്‍ത്താവ് ഡോ.വേണുഗോപാല്‍. പാര്‍ട്ടിയില്‍നിന്നും നേരിട്ട വലിയ അവഗണനയില്‍ പത്മജ വേദനിക്കുന്നുണ്ടെന്നും 
അതുകൊണ്ടായിരിക്കാം ബിജെപിയില്‍ ചേരണമെന്ന തീരുമാനമെടുത്തതെന്നും വേണുഗോപാല്‍ പറഞ്ഞു. കെ.കരുണാകരന്‍ സ്മാരക നിര്‍മാണം വൈകുന്നതിലും പത്മജ അസ്വസ്ഥയാാണ്. പത്മജയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും വേണുഗോപാല്‍ അറിയിച്ചു.

പത്മജയുടെ നീക്കത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ പോകുന്നത് ഇഡിയെ ഭയന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നല്‍കിയതാണ്. ഇഡി പത്മജയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് പത്മജ ബിജെപിയില്‍ പോകുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കെ കരുണാകരന്റെ മകള്‍ ബിജെപിയില്‍ പോകുമെന്ന് കരുതുന്നില്ല എന്നായിരുന്നു ഇതേക്കുറിച്ച് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍ എംപി പ്രതികരിച്ചത്. പാര്‍ട്ടി വിടാനുള്ള കാരണം ഉണ്ടെങ്കില്‍ അത് പോലും ഒരു സൃഷ്ടി ആണ്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് പത്മജ. എല്ലാ തരത്തിലുള്ള ബഹുമാനവും പാര്‍ട്ടി പത്മജയ്ക്ക് നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും പാര്‍ട്ടി മാറ്റം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.


#Daily
Leave a comment