TMJ
searchnav-menu
post-thumbnail

TMJ Daily

പഹല്‍ഗാം ഭീകരാക്രമണം: ഭീകരരില്‍ 2 പേര്‍ കശ്മീരികള്‍

23 Apr 2025   |   1 min Read
TMJ News Desk

മ്മുകശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരുടെ സംഘത്തിലെ രണ്ടുപേര്‍ 2018ല്‍ കശ്മീരില്‍ നിന്നും പാകിസ്താനിലേക്ക് പോയവരാണെന്ന് സംശയം. സംഘത്തില്‍ നാല് മുതല്‍ ആറുവരെ ഭീകരര്‍ ഉണ്ടായിരുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

വിനോദസഞ്ചാരികളിലെ പുരുഷന്‍മാരെ മാത്രം ആക്രമിച്ച ഭീകരര്‍ ആകെ 26 പേരെയാണ് വധിച്ചത്.

2018ല്‍ പാകിസ്താനിലേക്ക് പോയ അനന്ത്‌നാഗ് സ്വദേശിയായ ആദില്‍ ഗുരിയും പുല്‍വാമ ജില്ലയിലെ അഹ്‌സാനും ഭീകരരുടെ സംഘത്തില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അടുത്തകാലത്ത് മൂന്ന് നാല് പാകിസ്താന്‍കാര്‍ക്കൊപ്പം ഈ രണ്ടുപേരും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയെന്നും അവരുടെ നീക്കങ്ങളെക്കുറിച്ച് ചില വിവരങ്ങള്‍  ലഭിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി.

ആക്രമണത്തില്‍ പങ്കെടുത്ത മൂന്ന് പാകിസ്താന്‍കാരുടെ രേഖാചിത്രങ്ങള്‍ ജമ്മുകശ്മീര്‍ പൊലീസ് പുറത്തുവിട്ടു.

ഭീകരര്‍ പ്രച്ഛന്ന യൂണിഫോം ധരിച്ചിരുന്നുവെന്നും അവരുടെ പക്കല്‍ എകെ സീരിസിലുള്ള റൈഫിളുകള്‍ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. റോഡ് ബന്ധം ഇല്ലാത്ത സ്ഥലത്താണ് ആക്രമണം നടന്നത്. ഇവിടേക്ക് നടന്ന് അല്ലെങ്കില്‍ കുതിരപ്പുറത്ത് മാത്രമാണ് എത്താന്‍ കഴിയുക.

ഇന്നലെ രാത്രി വൈകി ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. കൂടാതെ, അക്രമം നടന്ന ബൈസാരനും സന്ദര്‍ശിച്ചു.


#Daily
Leave a comment