TMJ
searchnav-menu
post-thumbnail

TMJ Daily

പഹല്‍ഗാം ഭീകരാക്രമണം: കേന്ദ്രം 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

28 Apr 2025   |   1 min Read
TMJ News Desk

ന്ത്യയ്ക്കും സൈന്യത്തിനുമെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 16 പാകിസ്താന്‍ യുട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചാനലുകള്‍ നിരോധിച്ചത്.

ജമ്മുകശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയ്ക്കും സൈന്യത്തിനുമെതിരെ തെറ്റായ വിവരങ്ങളും പ്രകോപനപരവും വര്‍ഗീയപരവുമായ ഉള്ളടക്കവും ഈ ചാനലുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഡോണ്‍ ന്യൂസ്, സമാ ടിവി, എആര്‍വൈ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളുടെ ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം, തുടര്‍ച്ചയായി നാലാം ദിവസവും നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായി. ഇന്നലെ രാത്രിയില്‍ പാകിസ്താന്‍ സൈന്യം കുപ്വാര, പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തുവെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും.

അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലെ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജമ്മുകശ്മീരിലെ അതിര്‍ത്തിയിലെ കര്‍ഷകര്‍ നേരത്തെ വിളവെടുപ്പ് ആരംഭിച്ചു.

ന്യൂയോര്‍ക്കിലെ പാക് കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.


 

 

#Daily
Leave a comment