TMJ
searchnav-menu
post-thumbnail

TMJ Daily

പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രിയുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച്ച നടത്തി

28 Apr 2025   |   1 min Read
TMJ News Desk

ഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം തുടര്‍ച്ചയായി നാലാം ദിവസവും പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായി. ഇന്ത്യന്‍ സൈന്യം പാക് പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു.

അതേസമയം, കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലെ സാഹചര്യത്തെ കുറിച്ച് ബ്രീഫ് ചെയ്യുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്ധ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.

പ്രതിരോധ മന്ത്രി ഇന്നലെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതേസമയം, പാക് അധിനിവേശ കശ്മീരിനെ ഇന്ത്യയ്ക്ക് കൈമാറിയില്ലെങ്കില്‍ യുദ്ധത്തിനൊരുങ്ങാന്‍ കേന്ദ്രമന്ത്രി രാംദാസ് അത്തേവാല പാകിസ്താനോട് ആവശ്യപ്പെട്ടു.



 

#Daily
Leave a comment