TMJ
searchnav-menu
post-thumbnail

TMJ Daily

പഹല്‍ഗാം ഭീകരാക്രമണം: പാക്ക് പങ്കിന് വിശ്വസനീയമായ തെളിവുണ്ടെന്ന് ഇന്ത്യ

26 Apr 2025   |   1 min Read
TMJ News Desk

ഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരേയും പാകിസ്താനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കേതിക ഇന്റലിജന്‍സ്, വിശ്വസനീയമായ തെളിവുകള്‍ എന്നിവയുണ്ടെന്ന് ഇന്ത്യ വിദേശ രാജ്യങ്ങളെ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി 13 ലോക നേതാക്കളുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും വിദേശകാര്യ മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും 30ല്‍ അധികം രാജ്യങ്ങളുടെ അംബാസിഡര്‍മാരുമായി ചര്‍ച്ചകള്‍ നടത്തി.

26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവരുമായി പങ്കുവച്ചു.

ഭീകരരും ദി റസിസ്റ്റന്‍സ് ഗ്രൂപ്പും തമ്മിലുള്ള ഇലക്ട്രോണിക് സിഗ്നേച്ചറുകള്‍ കണ്ടെത്തിയെന്ന് വിദേശ നേതാക്കളോടും നയതന്ത്ര പ്രതിനിധികളോടും ഇന്ത്യ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ദി റസിസ്റ്റന്‍സ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ പാകിസ്താനില്‍നിന്നും വന്നവരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഇന്ത്യയില്‍ നുഴഞ്ഞു കയറി ഒളിവില്‍ പാര്‍ക്കുകയായിരുന്നു.

പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന നയതന്ത്ര നടപടികളുടെ ഭാഗമായിട്ടാണ് വിവരങ്ങള്‍ വിദേശ രാജ്യങ്ങളുമായി പങ്കുവച്ചത്. പാകിസ്താന്റെ പങ്ക് തെളിയിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.





 

 

#Daily
Leave a comment