
പഹല്‍ഗാം ഭീകരാക്രമണം: പങ്കില്ലെന്ന് പാകിസ്താന്‍, വിശ്വസിക്കാതെ ഇന്ത്യ
ഇന്നലെ ജമ്മുകശ്മീരില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. എന്നാല്‍, പാക് വാദത്തെ ഇന്ത്യ മുഖവിലയ്‌ക്കെടുക്കുന്നില്ല. കാരണം, സഞ്ചാരികളുടെ നേര്‍ക്ക് വെടിവച്ച ഭീകരരുടെ കൂട്ടത്തില്‍ വിദേശികള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണം തെളിയിക്കുന്നത്.
എല്ലാതരത്തിലുള്ളതും എല്ലായിടത്തുമുള്ളതുമായ ഭീകരതയേയും പാകിസ്താന്‍ തള്ളിക്കളയുന്നുവെന്ന് ആസിഫ് പഹല്‍ഗാം ആക്രമണത്തോടുള്ള പ്രതികരണമായി പറഞ്ഞു.
പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ നിരോധിത ലഷ്‌കര്‍ ഇ തോയ്ബയുടെ (എല്‍ഇടി) നിഴല്‍ സംഘമായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിനാല്‍ പാകിസ്താന്റെ വാദത്തെ ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്.
പ്രശ്ചന്ന വേഷത്തിലെത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇതില്‍ രണ്ട് പേര്‍ വിദേശികളാണെന്നും ആക്രമണത്തിന് ഇരയായവരും സാക്ഷികളും മൊഴി നല്‍കിയിരുന്നു.