
പഹല്‍ഗാം ഭീകരാക്രമണം: കട ആരംഭിച്ചത് 15 ദിവസം മുമ്പ്, ആക്രമണദിവസം കട തുറന്നില്ല, ഒരാള്‍ നിരീക്ഷണത്തില്‍
പഹല്‍ഗാം ഭീകരാക്രമണ ദിവസത്തിന് 15 ദിവസം മുമ്പ് കട ആരംഭിക്കുകയും എന്നാല്‍ ആക്രമണം നടന്ന ദിവസം കട തുറക്കാതിരിക്കുകയും ചെയ്ത വ്യക്തിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അടക്കമുള്ള വിവിധ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ 100 ഓളം പ്രദേശവാസികളെ ചോദ്യം ചെയ്തിരുന്നു. ഇത്തരമൊരു ചോദ്യം ചെയ്യലില്‍നിന്നാണ് ഒരാള്‍ തന്റെ കട സംഭവ ദിവസം തുറന്നില്ലെന്ന വിവരം ലഭിച്ചത്.
ഇയാളുടെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വിവരങ്ങള്‍ ഏജന്‍സികള്‍ ശേഖരിക്കുകയാണ്. സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന പ്രദേശവാസികളുടെ പട്ടികയുണ്ടാക്കി അവരെ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നുണ്ട്. കുതിര സവാരി നടത്തുന്നവര്‍, കടയുടമകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, അഡൈ്വഞ്ചര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവരെ എന്‍ഐഎ ചോദ്യം ചെയ്യുന്നു.
ഭീകരര്‍ തങ്ങളെ ഒഴിവാക്കിയത് സംഭാഷണശൈലിയുടേയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തിലാണെന്ന് അവരില്‍ ചിലര്‍ എന്‍ഐഎയോട് പറഞ്ഞു.