
പഹല്‍ഗാം ഭീകരാക്രമണം: ഉത്തരവാദികള്‍ക്ക് സങ്കല്‍പ്പിക്കാനാകാത്ത ശിക്ഷ നല്‍കും: പ്രധാനമന്ത്രി
എല്ലാ ഭീകരരേയും അവരെ പിന്തുണയ്ക്കുന്നവരേയും ഇന്ത്യ തിരിച്ചറിഞ്ഞ്, കണ്ടെത്തി, ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിനും ഗൂഢാലോചനയിലും പങ്കാളികളായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നത് അപ്പുറമുള്ള ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിരായുധരായ വിനോദസഞ്ചാരികളുടെ നേര്‍ക്ക് മാത്രമല്ല, ഇന്ത്യയുടെ ആത്മാവിനെ വരെ ആക്രമിക്കുന്നതിന് രാജ്യത്തിന്റെ ശത്രുക്കള്‍ ധൈര്യപ്പെട്ടുവെന്നും മോഡി ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ ഒരു സമ്മേളനത്തില്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിനുശേഷം മോഡി ആദ്യമായിട്ട് നടത്തിയ പ്രസംഗമായിരുന്നു ഇത്.
ഭൂമിയുടെ അറ്റത്തോളം അവരെ പിന്തുടരുമെന്നും ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. പഞ്ചായത്തീരാജ് ദിനാചാരണങ്ങളുടെ ഭാഗമായിട്ട് നടത്തിയ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മോഡി.
ബിജെപി ആക്രമണത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം ആരോപിച്ചിരുന്നു.
അതേസമയം, പാകിസ്താനിയായ നടന്‍ ഫവാദ് ഖാന്റെ പുതിയ സിനിമ അബിര്‍ ഗുലാല്‍ ഇന്ത്യയില്‍ നിരോധിച്ചു.