ചിത്രകാരൻ വിവാൻ സുന്ദരം അന്തരിച്ചു
പ്രശസ്ത ചിത്രകാരനായ വിവാൻ സുന്ദരം അന്തരിച്ചു. 79 വയസ്സായിരുന്നു. ആധുനിക ദൃശ്യ കലാമേഖലയിൽ വൈവിധ്യങ്ങളായ മാധ്യമങ്ങളിൽ - ചിത്രകല, ശിൽപ്പം, വീഡിയോ ഇൻസ്റ്റലേഷൻ, ഫോട്ടോഗ്രാഫി, പ്രിൻറ് മേക്കിങ് - വ്യാപരിച്ച കലാകാരനായിരുന്നു വിവാൻ സുന്ദരം. എഴുത്തുകാരിയും കലാനിരൂപകയുമായ ഗീത കപൂർ വിവാൻ സുന്ദരത്തിന്റെ ജീവിത പങ്കാളി.
കേരളത്തിൽ നിന്നുള്ള പുതിയ തലമുറയിലെ കലാകാരന്മാരുമായി സവിശേഷമായ ബന്ധം നില നിർത്തിയ വ്യക്തിയായിരിന്നു അദ്ദേഹം. കൊച്ചി ബിനാലെയുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
ഹിമാചൽ പ്രദേശിലെ സിംലയിൽ ജനിച്ച വിവാൻ പ്രശസ്ത ചിത്രകാരി അമൃത ഷെർഗിലിന്റെ അടുത്ത ബന്ധുവായിരിന്നു. 1960-70 കളിൽ ഇന്ത്യൻ ദൃശ്യകലയുടെ മേഖലയിൽ പ്രത്യക്ഷമായ വിപ്ലവകരായ ഒരു ഭാവുകത്വത്തെ പ്രതിനിധീകരിച്ച കലാകാരിൽ പ്രമുഖനായിരിന്നു വിവാൻ. "ദ ഹൈറ്റ്സ് ഓഫ് മാച്ചു പിച്ചു", 'ദ ഡിസ്ക്രീറ്റ് ചാം ഓഫ് ബൂർഷ്വാസി ആൻഡ് ഇൻഡ്യൻ എമർജൻസി' തുടങ്ങിയ വിവന്റെ രചനകൾ അതിന്റെ ഉദാഹരണങ്ങളായി കണക്കാക്കപ്പെടുന്നു.