
നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നതിന് ഇടയില്‍ പാക് സൈന്യം നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു.
പാക് സൈന്യം നിയന്ത്രണ രേഖയിലെ ചിലയിടങ്ങളില്‍ ചെറിയതോതില്‍ വെടിവയ്പ്പ് നടത്തിയെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യ തിരിച്ചടിച്ചുവെന്നും സൈന്യം അറിയിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഏപ്രില്‍ 10ന് പൂഞ്ച് മേഖലയിലെ നിയന്ത്രണ രേഖയില്‍ ബ്രിഗേഡ് കമാന്‍ഡര്‍ ഫ്‌ളാഗ് മീറ്റിഗ് നടന്നത് രണ്ടാഴ്ച്ചകള്‍ക്കുശേഷമാണ് ഈ വെടിവയ്പ്പ് നടന്നിരിക്കുന്നത്.
സമീപകാലത്തായി നടന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളേയും വെടിനിര്‍ത്തല്‍ ലംഘനങ്ങളേയും ഐഇഡി സ്‌ഫോടനങ്ങളേയും കുറിച്ചുള്ള പ്രതിഷേധം ഇന്ത്യന്‍ സൈന്യം പാകിസ്താനെ ഈ യോഗത്തില്‍ അറിയിച്ചിരുന്നു.
ഈ മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ഫെബ്രുവരി 25ന് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നതാണ്.


