
TMJ Daily
ജമ്മു കാശ്മീരിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം
28 Oct 2025 | 1 min Read
TMJ News Desk
ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ലിപ താഴ്‌വരയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെയാണ് പാക് സൈന്യം വെടിയുതിർത്തതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇന്ത്യൻ പോസ്റ്റുകളെ ലക്ഷ്യം വച്ച് വെടിവയ്പ്പ് നടത്തിയത്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്.
വെടിവയ്പ്പ് പ്രദേശത്ത് സംഘർഷം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2021ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിയന്ത്രണ രേഖയിൽ വെടി നിർത്തലിന് ധാരണയിൽ എത്തിയിരുന്നെങ്കിലും, പാകിസ്ഥാൻ സൈന്യം പല തവണ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു.
#Daily
Leave a comment


