TMJ
searchnav-menu
post-thumbnail

TMJ Daily

പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാക് ആക്രമണം; തുരത്തി ഇന്ത്യ

09 May 2025   |   1 min Read
TMJ News Desk

ന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയില്‍ പാകിസ്താന്‍ സൈന്യം ഡ്രോണും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും ഇന്ത്യ ഫലപ്രദമായി അവയെ പരാജയപ്പെടുത്തിയെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ജമ്മുകശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക് സൈനികര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും സൈന്യം അറിയിച്ചു.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ജമ്മു, പത്താന്‍കോട്ട്, ഉദ്ധംപൂര്‍ എന്നിവിടങ്ങളില്‍ പാക് സൈന്യം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. പാക് ഭീഷണിയെ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജമ്മു മേഖലയില്‍ പാക് ഡ്രോണുകള്‍ ആക്രമണം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ അനവധി നഗരങ്ങളില്‍ രാത്രിയില്‍ വൈദ്യുതി വിതരണം നിര്‍ത്തിവച്ചു. ജമ്മുകശ്മീരിലെ സാംബ, ജമ്മു, ബാരമുള്ള, കിഷ്ത്വാര്‍ മേഖലകളിലും പഞ്ചാബിലെ അമൃത്സര്‍, ജലന്ധര്‍ മേഖകളിലും രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയിലും വൈദ്യുതി വിതരണം നിര്‍ത്തിവച്ചു.

ജമ്മുകശ്മീരിലെ സാംബാ ജില്ലയില്‍ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായെന്നും അത് പരാജയപ്പെടുത്തിയെന്നും ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന അറിയിച്ചു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഇത് ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി.





#Daily
Leave a comment