TMJ
searchnav-menu
post-thumbnail

TMJ Daily

പാകിസ്ഥാന്‍ യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ അംഗമായി

01 Jan 2025   |   1 min Read
TMJ News Desk

ക്യരാഷ്ട്ര സഭയുടെ 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാന്‍ അംഗമായി. 2025 ജനുവരി 1 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് അംഗത്വം. കൗണ്‍സിലിലെ 15 അംഗങ്ങളില്‍ അഞ്ച് സ്ഥിരാംഗങ്ങളും 10 സ്ഥിരമല്ലാത്ത അംഗങ്ങളും ഉണ്ട്. ഇതില്‍ സ്ഥിരമല്ലാത്ത അംഗമായിട്ടാണ് പാകിസ്ഥാന്‍ കൗണ്‍സിലില്‍ എത്തിയത്. ഇത് എട്ടാം തവണയാണ് പാകിസ്ഥാന്‍ സുരക്ഷാ കൗണ്‍സിലില്‍ അംഗമാകുന്നത്.

ലോകം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് പാകിസ്ഥാന്‍ സജീവവും ക്രിയാത്മകവുമായ പങ്കുവഹിക്കുമെന്ന് പാക് യുഎന്‍ അംബാസിഡര്‍ മുനീര്‍ അക്രം പറഞ്ഞു.

അന്താരാഷ്ട്ര സമാധാനം സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്ന സുരക്ഷാ കൗണ്‍സിലില്‍ ഏഷ്യയുടെ സീറ്റില്‍ ജപ്പാന് പകരമാണ് പാകിസ്ഥാന്‍ എത്തിയത്.

ഡെന്‍മാര്‍ക്ക്, ഗ്രീസ്, പനാമ, സോമാലിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് പാകിസ്ഥാന്‍ കൗണ്‍സിലിലേക്ക് വിജയിച്ചത്. ജപ്പാന്‍, ഇക്വഡോര്‍, മാള്‍ട്ട, മൊസാംബിക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ രണ്ടു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് ഈ രാജ്യങ്ങളുടെ പ്രവേശനം.

അല്‍ജീരിയ, ഗയാന, ദക്ഷിണ കൊറിയ, സിയറ ലിയോണ്‍, സ്ലോവേനിയ എന്നിവയാണ് കൗണ്‍സിലിലെ മറ്റ് സ്ഥിരമല്ലാത്ത അംഗങ്ങള്‍. യുഎസ്, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ് എന്നിവയാണ് കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍. കൗണ്‍സിലിലെ തീരുമാനം വീറ്റോ ചെയ്യാനുള്ള അധികാരം സ്ഥിരാംഗങ്ങള്‍ക്ക് മാത്രമാണുള്ളത്.




#Daily
Leave a comment