TMJ
searchnav-menu
post-thumbnail

TMJ Daily

നിയന്ത്രണരേഖയിലെ പാക് വെടിവയ്പ്പ്; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

09 May 2025   |   1 min Read
TMJ News Desk

ന്നലെ രാത്രിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായ് ജില്ലയില്‍നിന്നുള്ള മുരളി നായ്ക് (27) ആണ് കൊല്ലപ്പെട്ടത്.

പാക് വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ മുരളിയെ ചികിത്സയ്ക്കായി വിമാനമാര്‍ഗം ന്യൂഡല്‍ഹിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രിയില്‍ ജമ്മുവില്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏഴ് ഭീകരരെ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന വധിച്ചിരുന്നു. പാക് സൈന്യം വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തശേഷം അതിന്റെ മറവില്‍ ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഭീകരരുടെ ശ്രമം. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ഭീകരര്‍ കൊല്ലപ്പെടുകയും ഒരു പാക് സൈനിക പോസ്റ്റ് തകരുകയും ചെയ്തിരുന്നു.






#Daily
Leave a comment