TMJ
searchnav-menu
post-thumbnail

TMJ Daily

പാക് സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു

30 Mar 2023   |   1 min Read
TMJ News Desk

പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയില്‍ അക്കൗണ്ട് തടഞ്ഞുവയ്ക്കുന്നത്. നടപടിക്കു പിന്നിലെ കാരണം വ്യക്തമല്ല.

നിയമനടപടികളുടെ ഭാഗമായാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ട്വിറ്റര്‍ ഹാന്‍ഡില്‍ കാണിക്കുന്നത്. കഴിഞ്ഞ ജൂലൈയിലും പാക് സര്‍ക്കാരിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നെങ്കിലും വീണ്ടും സജീവമാക്കിയിരുന്നു.

ട്വിറ്ററിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കോടതി ഉത്തരവ് പോലെയുള്ള  നിയമപരമായ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്.


#Daily
Leave a comment