TMJ
searchnav-menu
post-thumbnail

TMJ Daily

അബ്ദാലി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചുവെന്ന് പാക്കിസ്താന്‍

03 May 2025   |   1 min Read
TMJ News Desk

450 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള കരയില്‍നിന്നും കരയിലെ ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന മിസൈലായ അബ്ദാലി വിജയകരമായി പരീക്ഷിച്ചുവെന്ന് പാക്കിസ്താന്‍ അവകാശപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭീതിയില്‍ പാക്കിസ്താന്‍ സൈന്യത്തേയും ആയുധങ്ങളേയും സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മിസൈല്‍ പരീക്ഷിച്ചത്.

പരീക്ഷണം വിവിധ സൈനിക വിഭാഗങ്ങളുടെ നേതൃത്വം വീക്ഷിച്ചു.

ഇന്ത്യ സ്വീകരിക്കുന്ന നയതന്ത്ര, സാമ്പത്തിക നടപടികള്‍ക്കുള്ള മറുപടിയായി പാക്കിസ്താന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മിസൈല്‍ പരീക്ഷണ മുന്നറിയിപ്പുകള്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ശക്തിപ്രകടനത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം മുന്നറിയിപ്പുകളെന്ന് വ്യാഖ്യാനമുണ്ട്. എന്നാല്‍, ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നതല്ലാത്തെ യഥാര്‍ത്ഥത്തില്‍ മുന്നറിയിപ്പില്‍ പറയുന്ന കാര്യങ്ങള്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഏപ്രില്‍ 26നും 27നും കറാച്ചി തീരത്ത് നാവിക വെടിവയ്പ്പ് പരിശീലനം നടക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും അത് നടന്നില്ലെന്ന് ലൈവ്മിന്റ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പകരമായി പാക്കിസ്താനെ ആക്രമിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പാക്കിസ്താനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഇന്നലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.


#Daily
Leave a comment