TMJ
searchnav-menu
post-thumbnail

TMJ Daily

പാകിസ്താനെ വിഭജിക്കണം; പിഒകെയെ ഇന്ത്യയില്‍ ലയിപ്പിക്കണം: തെലങ്കാന മുഖ്യമന്ത്രി

26 Apr 2025   |   1 min Read
TMJ News Desk

പാക് അധിനിവേശ കശ്മീരിനെ (പിഒകെ) തിരിച്ചുപിടിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. പാകിസ്താനെ വിഭജിച്ച് രണ്ട് ഭാഗങ്ങളാക്കണമെന്നും പിഒകെയെ ഇന്ത്യയില്‍ ലയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചു കൊണ്ട് ഹൈദരാബാദില്‍ നടന്ന കാന്‍ഡില്‍ലൈറ്റ് പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര അന്വേഷണ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ തയ്യാറണെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് പറഞ്ഞതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. എന്നാല്‍ ഇസ്ലാമാബാദ് അത് നിഷേധിച്ചു.

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരനെന്ന് സംശയിക്കുന്ന ഒരാളുടെ വീട് തകര്‍ത്തു. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ട് കശ്മീരികളുടെ വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു.  







 

#Daily
Leave a comment