.jpg)
ഭീകര പ്രവര്‍ത്തനത്തിന് പാക്കിസ്ഥാന്‍ വില കൊടുക്കേണ്ടി വരും: ഇന്ത്യ
അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ വില കൊടുക്കേണ്ടി വരുമെന്ന് ഇന്ത്യ. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷെഹ്ബാസ് ഷരീഫ് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഇന്നലെ കാശ്മീര്‍ വിഷയം ഉന്നയിച്ചതിന് ഇന്ത്യ ശക്തമായ മറുപടി നല്കുകയായിരുന്നു. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പ്രഥമ സെക്രട്ടറി ഭാവിക മംഗളാനന്ദന്‍ പാകിസ്ഥാന് എതിരെ രൂക്ഷമായ ആക്രമണം നടത്തി.
ഭീകര പ്രവര്‍ത്തനം, മയക്കുമരുന്ന് വ്യാപാരം, അന്തര്‍ദേശീയ കുറ്റങ്ങള്‍ എന്നിവയില്‍ ആഗോളതലത്തില്‍ പേരെടുത്ത ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വിചിത്രമായ നടപടിയാണെന്ന് അവര്‍ പറഞ്ഞു. 'പാകിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ലോകത്തിന് ബോധ്യമുണ്ട്' അവര്‍ പറഞ്ഞു. കാശ്മീരില്‍ നിലനിന്ന 370-ാം വകുപ്പ് ഇല്ലാതാക്കിയ വിഷയം പാക് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം പൊതുസഭയില്‍ ഉന്നയിച്ചിരുന്നു.
ഫലത്തില്‍ പട്ടാളം ഭരിക്കുന്ന രാജ്യമെന്ന് പാകിസ്ഥാനെ വിശേഷിപ്പിച്ച ഭാവിക മംഗളാനന്ദന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍ ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങളെ പറ്റി- 2001-ലെ പാര്‍ലമെന്റും 2008 ലെ മുംബൈ - ഭീകരക്രമണങ്ങളടക്കമുള്ളവ ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാഭാവികമായ തിരിച്ചടി ഉണ്ടാവുമെന്ന മുന്നറിയിപ്പും ഇന്ത്യന്‍ പ്രതിനിധി നല്‍കി.