TMJ
searchnav-menu
post-thumbnail

TMJ Daily

പാകിസ്താന് ഒരുതുള്ളി ജലം ലഭിക്കില്ല: കേന്ദ്രമന്ത്രി

26 Apr 2025   |   1 min Read
TMJ News Desk

സിന്ധു നദിയില്‍നിന്നും അതിന്റെ പോഷക നദികളില്‍നിന്നും ഒരുതുള്ളി ജലം പോലും പാകിസ്താനിലേക്ക് ഒഴുകാതിരിക്കാനുള്ള തന്ത്രം മെനഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ 1960ലെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയിരുന്നു.

പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് വിശ്വസനീയമായും തിരിച്ചുപോക്കില്ലാത്തവിധവും അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ കരാര്‍ റദാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന യോഗത്തില്‍ ജലമൊഴുക്ക് തടയുന്നതിനായി ഒരു റോഡ്മാപ് തയ്യാറാക്കിയതായി ജല വിഭവ വകുപ്പ് മന്ത്രി സി ആര്‍ പാട്ടീല്‍ പറഞ്ഞു.

യോഗത്തില്‍ മൂന്ന് മാര്‍ഗങ്ങളാണ് ചര്‍ച്ച ചെയ്തത്. പാകിസ്താനിലേക്ക് ഒരു തുള്ളി ജലവും ഒഴുകാതിരിക്കാന്‍ വേണ്ടി ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. നദികളിലെ മണല്‍ ഉടനടി നീക്കം ചെയ്യും.

ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയും പാകിസ്താനും 1960ലാണ് സിന്ധു നദീജല കരാര്‍ ഒപ്പിട്ടത്. സിന്ധു നദിയേയും പോഷക നദികളേയും തുല്ല്യമായി ഇരുരാജ്യങ്ങളും പങ്കുവച്ചിരുന്നു.


 

 

 

 

#Daily
Leave a comment