TMJ
searchnav-menu
post-thumbnail

TMJ Daily

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയം

23 Nov 2024   |   1 min Read
TMJ News Desk

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. 18,724 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുല്‍ നേടിയത്. പാലക്കാട് നിയമസഭാ മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലേതിനെക്കാള്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തിയാണ് രാഹുലിന്റെ കുതിപ്പ്.

2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന് ലഭിച്ചത് 7403 വോട്ടുകളുടെ ഭൂരിപക്ഷമാണ്. 2016ല്‍ ഷാഫി ഇത് 17,483 ആയി ഉയര്‍ത്തിയിരുന്നു. 2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിനൊടുവില്‍ ഷാഫിയുടെ ഭൂരിപക്ഷം 3859 ആയി കുറഞ്ഞു. ഷാഫിയുടെ ഈ ഭൂരിപക്ഷമാണ്  രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 ആയി ഉയര്‍ത്തിയത്.

തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഫലം വന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നേടി. ആദ്യ മണിക്കൂറില്‍ മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്.


#Daily
Leave a comment