TMJ
searchnav-menu
post-thumbnail

TMJ Daily

പാലക്കാട് പോളിങ് മന്ദഗതിയില്‍

20 Nov 2024   |   1 min Read
TMJ News Desk

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറുകളില്‍ പോളിങ് മന്ദഗതിയില്‍. 11.30 മണിവരെ 27.03 ശതമാനം പോളിങാണ് നടന്നത്. 2021ല്‍ 11 മണിവരെ 34.04 ശതമാനമായിരുന്നു.

രാവിലെ ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ യുഡിഎഫിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി കോണ്‍ഗ്രസ് വിട്ട ഡോ. പി സരിനും എന്‍ഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.

എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന് അനിവാര്യമാണ്.
പാലക്കാടിന്റെ വോട്ടര്‍മാര്‍ക്ക് മതേതരമനസ്സെന്നും വോട്ടില്‍ അത് പ്രതിഫലിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ജനങ്ങളെ വെല്ലുവിളിക്കുന്നവരെ ജനം തിരിച്ചറിയുമെന്നും ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവര്‍ വികസനത്തിനായി വോട്ടുചെയ്യുമെന്നും സരിന്‍ പറഞ്ഞു. പാലക്കാട്ടുകാര്‍ ഇത്തവണ വികസനത്തിന് വോട്ടുചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ പ്രതികരിച്ചു.



#Daily
Leave a comment