
പലസ്തീന്‍ ഐക്യദാര്‍ഢ്യം; ജുംപാ ലാഹിരി അവാര്‍ഡ് നിഷേധിച്ചു
ന്യൂയോര്‍ക്ക് സിറ്റിയിലെ നൊഗുച്ചി മ്യൂസിയത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യമായി കെഫിയ (ശിരോവസ്ത്രം) ധരിച്ചതിന് മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് പുലിസ്റ്റര്‍ സമ്മാനജേതാവായ എഴുത്തുകാരി ജുംപാ ലാഹിരി അവാര്‍ഡ് നിരസിച്ചത്. പ്രശസ്ത അമേരിക്കന്‍ ശില്പിയും ഫര്‍ണിച്ചര്‍ ഡിസൈനറും ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റുമായ ഇസാമു നൊഗുച്ചിയുടെ പേരിലുള്ള പുരസ്‌കാരമാണ് ജൂംപാ ലാഹിരി നിരസിച്ചത്. തത്ത്വചിന്തകനും എഴുത്തുകാരനുമായ ലീ ഉഫാനും ജുംപാ ലാഹിരിക്കൊപ്പം ഈ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 11-ാമത് ഇസാമു നൊഗുച്ചി അവാര്‍ഡിനാണ് ഇരുവരെയും തിരഞ്ഞെടുത്തിരുന്നത്. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് സിറ്റിയിലുള്ള ഇസാമു നൊഗുച്ചി ഫൗണ്ടേഷനും ഗാര്‍ഡന്‍ മ്യൂസിയവും ചേര്‍ന്നാണ് 2014-ല്‍ അവാര്‍ഡ് സ്ഥാപിച്ചത്.
'ഞങ്ങള്‍ ജുംപ ലാഹിരിയുടെ വീക്ഷണത്തെ മാനിക്കുകയും ഞങ്ങളുടെ നയം എല്ലാവരുടെയും വീക്ഷണങ്ങളുമായി പൊരുത്തപ്പെടുകയോ പൊരുത്തപ്പെടാതിരിക്കുകയോ ചെയ്യുമെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു' എന്ന് നൊഗുച്ചി ഫൗണ്ടേഷന്‍ അധികൃതര്‍ പ്രതികരിച്ചു.
'ഇന്റര്‍പ്രെറ്റര്‍ ഓഫ് മാലഡീസ്' എന്ന പുസ്തകത്തിനാണ് 2000-ല്‍ ലാഹിരിക്ക് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത്. ലോകമെമ്പാടും, പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പലസ്തീന്‍ സ്വയം നിര്‍ണ്ണയാവകാശത്തിന്റെ പ്രതീകമായ കറുപ്പും വെളുപ്പും ഉള്ള കെഫിയ ശിരോവസ്ത്രം ധരിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വര്‍ണ്ണവിവേചന വിരുദ്ധ ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയും പല അവസരങ്ങളിലും സ്‌കാര്‍ഫ് ധരിച്ചിരുന്നു.
പ്രശസ്ത അമേരിക്കന്‍ ശില്പിയും ഫര്‍ണിച്ചര്‍ ഡിസൈനറും ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റുമായ ഇസാമു നൊഗുച്ചിയുടെ പേരിലാണ് പുരസ്‌കാരം. മരിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് 1985-ല്‍ അദ്ദേഹം നോഗുച്ചി മ്യൂസിയം സ്ഥാപിച്ചു. യു എസ്സിലെ ഇത്തരത്തിലെ ആദ്യത്തെ മ്യൂസിയമാണിത്, ജീവിച്ചിരിക്കുന്ന ഒരു കലാകാരന് അവരുടെ സ്വന്തം സൃഷ്ടികള്‍ കാണിക്കുന്നതിനായി സ്ഥാപിക്കുകയും രൂപകല്‍പ്പന ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നു, മ്യൂസിയം അധികൃതര്‍ പറഞ്ഞു. 'പുതുമയോടുള്ള അഭിനിവേശം, അതിരുകളില്ലാത്ത ഭാവന, സര്‍ഗ്ഗാത്മകതയോടുള്ള അചഞ്ചലമായ സമര്‍പ്പണം എന്നീ ഗുണഗണങ്ങളുള്ള ശ്രേഷ്ഠരായ വ്യക്തികളെ ആദരിക്കുന്നതിനാണ് ഇസാമു നൊഗുച്ചി അവാര്‍ഡ് നല്‍കുന്നതെന്ന് മ്യൂസിയം അധികൃതര്‍ പറഞ്ഞു. വര്‍ഷം തോറും സമ്മാനിക്കുന്ന ഈ അവാര്‍ഡ് 'നൊഗുച്ചിയുടെ സമീപനങ്ങളും ആശയങ്ങളും സമകാലിക സംസ്‌കാരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് എടുത്തുകാണിക്കുന്നു, ബഹുമതി നേടിയവരുടെ സൃഷ്ടികള്‍ അത് വ്യക്തമാക്കുന്നതാണെന്നും' അവാര്‍ഡ് പ്രഖ്യാപന വേളയില്‍ അവര്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള, വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്, 'നിര്‍ഭയമായ പരീക്ഷണങ്ങളും സാംസ്‌കാരികമായ ഇടപഴകല്‍, വിനിമയം, സംവാദം, എന്നിവയില്‍ പ്രതിജ്ഞാബദ്ധതയുള്ള കലാപരമായ സമഗ്രതയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സൃഷ്ടികള്‍, സാമൂഹികമായ അവബോധവുമുളവാക്കുന്ന പ്രവര്‍ത്തനങ്ങളെയുംഅംഗീകരിച്ചാണ് ഈ അവാര്‍ഡ് സമ്മാനിക്കാറുള്ളതെന്ന് അധികൃതര്‍ വിശദീകരിച്ചു.